ആട് ഇടിച്ചിട്ടു എന്ന വാദം പൊളിഞ്ഞു. കൊല്ലം ഓയൂരിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.മരണകാരണം അടിവയറ്റിനേറ്റ ചവിട്ട്

 

 

കൊല്ലം ഓയൂരിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകൾ ആശ (29) മരണത്തിനു കീഴടങ്ങിയത്.

വീടിനു സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭർത്താവ് ബന്ധുക്കളെ
അറിയിച്ചിരുന്നത്. എന്നാൽ, മരണത്തിനു തൊട്ടുമുൻപാണ് ആശ മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയത്.

മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. അരുൺ വയറ്റിൽ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്.

തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ
ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുണി(36)നെ അറസ്റ്റ് ചെയ്തു. മരണ കാരണം അടിവയറിനേറ്റ ചവിട്ടാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.

Top