ശോഭയുടെ പേര് എപ്ലസ് മണ്ഡലത്തിൽ നിന്ന് വെട്ടി ബിജെപി !! പകരം ശശികല എന്ന് റിപ്പോർട്ട്

ബിജെപി ജയസാധ്യത കല്‍പ്പിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. 2016ല്‍ ശോഭാ സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്തിയ ഇടം. എ പ്ലസ് കാറ്റഗറിയിലാണ് ബിജെപി പാലക്കാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകില്ല എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലാകും ശോഭയെ മല്‍സരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ആണ് പാലക്കാട് ബിജെപി പരിഗണിക്കുന്നതത്രെ. കൂടാതെ ബിജെപി വക്താവ് സന്ദീപ് വാര്യരും പട്ടികയിലുണ്ട് എന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഉടക്ക് കാരണമാണ് ശോഭയെ പാലക്കാട് നിന്ന് മാറ്റിയതെന്ന് സൂചനയുണ്ട്.

സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയിലെ തര്‍ക്കം ഉടന്‍ പരിഹരിക്കണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കാര്യമായ ചുവട് വെക്കുന്നില്ല. ഇതാകട്ടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു
ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ പാലക്കാടുണ്ട്. ശോഭയെ സ്ഥാനാര്‍ഥിയാക്കത്തതില്‍ ഇവര്‍ അസംതൃപ്തിയിലാണ്.

Top