നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. വോട്ടര്‍പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം ഉണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.

പുതുതായി പത്ത് ലക്ഷം അപേക്ഷകള്‍ കിട്ടി. അതില്‍ 5.79 ലക്ഷം പേരാണ് പുതുതായി പട്ടികയിലുള്ളത്. സ്ത്രീവോട്ടര്‍മാര്‍ 1,37,79263, പുരുഷവോട്ടര്‍മാര്‍ 10295202. ട്രാന്‍സ് ജെന്‍ണ്ടര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി. 1.56 ലക്ഷം പേരെ കരടില്‍ നിന്നൊഴിവാക്കി. ഇക്കുറി ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നും ഇടയില്‍ ഒറ്റഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും.

Top