നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രമെന്ന്​ ആരോപണം

നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രമെന്ന്​ ആരോപണം. സു​ഭാഷ്​ ചന്ദ്ര​േബാസിന്‍റെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്​ത പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തതെന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വാദം.

125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​ട്രപതി ഭവനിൽ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ്​ ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്​ത്ര എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയത്​.

‘അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന്​ സംഭാവന നൽകിയതോടെ നേതാജിയുടെ ബയോപിക്കിൽ അഭിനയിച്ച പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രം രാഷ്​ട്രപതി അനാച്ഛാദനം ചെയ്​തു. ഇന്ത്യയെ ദൈവം രക്ഷിക്ക​േട്ട (കാരണം സർക്കാറിന്​ തീർച്ചയായും അത്​ കഴിയില്ല) -മഹുവ മെയ്​ത്ര ട്വിറ്ററിൽ കുറിച്ചു. രാഷ്​ട്രപതി പങ്കുവെച്ച ചിത്രത്തിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്​ട്രപതി ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല

Top