കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് ശ്യാമളയുടെ മരുമകളെ വീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആതിരയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

Top