സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് ജയരാജന്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നുള്ള സംഘവും പരിശോധന നടത്തിയിരുന്നു. ശ്വാസകോശവിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ എം അനന്തന്, അനസ്തേഷ്യ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ പിഎംഎ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ദ പരിശോധനയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.
ഐസിയുവില്‍ ചികിത്സയിലുള്ള ജയരാജനെ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ച മെഡിക്കല്‍ സംഘം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.