വീടിനുള്ളിൽ ഉറങ്ങി കിടന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം.

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിൽ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്.

മാതാപിതാക്കളുടെ നിലവിളി കേട്ട് എത്തിയ മകനാണ് സംഭവം ആദ്യം കണ്ടത്. ഇരുവരും ആസിഡ് വീണ് പൊള്ളിയ നിലയില്‍ ആയിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി.

കല്‍പ്പണിക്കൊപ്പം മന്ത്രവാദം കൂടി ചെയ്യുന്നയാളാണ്, ആക്രമണത്തിന് ഇരയായ അമര്‍ജിത് കോരി.

ആക്രമത്തിന് മന്ത്രവാദവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു.

Top