കലാപത്തിന് പിന്നിൽ ദീപ് സിദ്ധുവെന്ന് ഉറപ്പിച്ച് പറഞ്ഞ് കർഷകർ .ദീപ് സിദ്ധുവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ , തനിക്ക് ഇതിൽ പങ്കില്ലെന്ന നിലപാടുമായി ബോളീവുഡ് താരം സണ്ണി ഡിയോള്‍.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രതിഷേധം വലിയ സങ്കര്‍ഷങ്ങള്‍ക്കു ഇടയാക്കിയ സംഭത്തില്‍ ദീപ് സിദ്ധുവിനെതിരെ വിരല്‍ ചൂണ്ടുകയാണ് കര്‍ഷക സംഘടനകള്‍. പോലീസ് വിലക്കുകള്‍ ലംഘിച്ച് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് കര്‍ഷകരല്ലെന്ന നിലപാടുമായി കര്‍ഷക സംഘടനകള്‍ രംഗത്തുവന്നിരുന്നു. ദീപ് സിദ്ധുവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ , തനിക്ക് പങ്കില്ലെന്ന നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് ബോളീവുഡ് താരം സണ്ണി ഡിയോള്‍.

മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍ നിന്നും സമരം വ്യതിചലിച്ചതിനു പിന്നില്‍ ആരാണെന്ന ചോദ്യത്തില്‍ സമരത്തില്‍ ചില സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി എന്ന് പ്രതികരിച്ച കര്‍ഷകര്‍ പിന്നീട് പറഞ്ഞ പേര് പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു എന്നാണ്. ഇതിനിടെ സമരത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ദീപ് സിദ്ധുവിന്റെ ഫേസ്ബുക്ക് ലൈവ് ചര്‍ച്ചയാക്കപ്പെടുകയാണ്. ‘പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോള്‍ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തുകമാത്രമാണ് ഞങ്ങള്‍ചെയ്തത്, ദേശീയ പതാക മാറ്റിയില്ല.’ എന്നാണ് ദീപ് സിദ്ധു ലൈവില്‍ പറഞ്ഞത്.

2019-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പൂരില്‍ മത്സരിച്ച നടനും ബി.ജെ.പി. നേതാവുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ദീപ് സിദ്ധുവും ഉണ്ടായിരുന്നു. എന്നാല്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സണ്ണി ഡിയോള്‍ ദീപ് സിദ്ധുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പ്രതികരിച്ചത്. അതിനാല്‍തന്നെ ഇതില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നും സണ്ണി ഡിയോള്‍ വ്യക്തമാക്കി. സംഭവത്തില്‍ ദീപിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Top