സംസ്ഥാന തലത്തില്‍ രണ്ട് പ്രചരണ ജാഥകള്‍ എല്‍ഡിഎഫ് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.ഫെബ്രുവരി 13 ന് കാസര്‍കോട് നിന്നും 14ന് എറണാകുളത്ത് നിന്നും ജാഥകള്‍ ആരംഭിക്കും.

സംസ്ഥാന തലത്തില്‍ രണ്ട് പ്രചരണ ജാഥകള്‍ എല്‍ഡിഎഫ് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഫെബ്രുവരി 13 ന് കാസര്‍കോട് നിന്നും 14ന് എറണാകുളത്ത് നിന്നും ജാഥകള്‍ ആരംഭിക്കും. രണ്ട് ജാഥകളും തൃശൂരും തിരുവനന്തപുരത്തുമായി 26ന് സമാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാഥകളുടെ പ്രചരണത്തിനായി എല്‍ഡിഎഫിന്റെ എല്ലാ തലത്തിലുമുള്ള കമ്മറ്റികളുടെ യോഗം സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി 28,29 തീയതികളില്‍ എല്ലാ ജില്ലയിലും എല്‍ഡിഎഫ് യോഗം സംഘടിപ്പിക്കും . ജനുവരി 30നും 31 നും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് യോഗങ്ങള്‍ സംഘടിപ്പിക്കും.

ഫെബ്രുവരി 1 മുതല്‍ 5 വരെ തീയതികളില്‍ പഞ്ചായത്ത്- ബൂത്ത് തല എല്‍ഡിഎഫ് യോഗം സംഘടിപ്പിക്കും. ജാഥാ സ്വീകരണം എല്ലാ നിയമോജകമണ്ഡലം കേന്ദ്രത്തിലുമാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി എല്‍ഡിഎഫ് ബൂത്ത് കമ്മറ്റികള്‍ 3 ദിവസം ബൂത്ത് പരിധിയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തണം. ഒരു ദിവസത്തെ വിളംബര പരിപാടികളും ജാഥാ സ്വീകരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ വിഭാഗം ആളുകളേയും ജാഥയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചു. എല്‍ഡിഎഫ് മാനുഫെസ്റ്റോ തയ്യാറാക്കാനും തീരുമാനിച്ചതായി വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

Top