കുഞ്ഞാലിക്കുട്ടിയോട് സ്വരം കടുപ്പിച്ച് യൂത്ത് ലീഗ് .നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുത് – യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ .

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമയ പങ്ക് മുസ്ലീം ലീഗിന് ലഭിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ പാര്‍ട്ടി അണികളില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ .

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഈനലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്നും പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സിറാജ് ലൈവിനോോയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top