വനിതകൾക്ക് നിയമനം : അഗ്നിരക്ഷാസേനയിൽ സംസ്ഥാനത്താദ്യമായി ഹോംഗാർഡായി ആറ് വനിതകളെ പാലക്കാട്ട് നിയമിച്ചു.

അഗ്നിരക്ഷാസേനയിൽ സംസ്ഥാനത്താദ്യമായി ഹോംഗാർഡായി ആറ് വനിതകളെ പാലക്കാട്ട് നിയമിച്ചു. പാലക്കാട്ട് അട്ടപ്പാടി സ്വദേശികളും ആദിവാസി വിഭാഗക്കാരുമായ ആറുപേരെയാണ് നിയമിച്ചത്.

സേനയിലെ 3,000 ഹോംഗാർഡ് ഒഴിവിൽ 30ശതമാനം വനിതകൾക്കായി നീക്കിവെക്കാനാണ് ഉത്തരവ്. ഇനി മറ്റു ജില്ലകളിളും വനിതകളെ ഉടൻ നിയമിക്കും.

കേരളാ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പിനുകീഴിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കണമെന്ന ഡയറക്ടർ ജനറലിന്റെ നിർദേശത്തിന്റെ ഭാഗമായാണ് നിയമനം.ശാരീരികക്ഷമതാ പരീക്ഷയുടെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും മറ്റും അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവർക്ക് ശമ്പളവുമുണ്ട്. പരിശീലനം പൂർത്തിയാക്കിയശേഷം അഗ്നിരക്ഷാസ്റ്റേഷനുകളിൽ നിയമിക്കും.

Top