പാചകവാതക വിലയിൽ വീണ്ടും വർദ്ധന. സിലിണ്ടറിന് 25 രൂപ കൂട്ടി

പാചകവാതക വിലയിൽ വീണ്ടും വർദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതൽ നിലവില്‍ വരും.

ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയർന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.

പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.
ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Top