മരടിൽ പൊളിച്ച ഫ്ലാറ്റ്‌സമുച്ചയങ്ങളിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും നിർമാതാക്കൾ ആറ്‌ ആഴ്‌ചയ്ക്കകം കെട്ടിവയ്‌ക്കണമെന്ന്‌ സുപ്രീംകോടതി.

മരടിൽ പൊളിച്ച ഫ്ലാറ്റ്‌സമുച്ചയങ്ങളിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും നിർമാതാക്കൾ ആറ്‌ ആഴ്‌ചയ്ക്കകം കെട്ടിവയ്‌ക്കണമെന്ന്‌ സുപ്രീംകോടതി. ജെയിൻ ഹൗസിങ്‌ 12.24 കോടിയും ഗോൾഡൻ കായലോരം 3.8‌ കോടി രൂപയും‌ കെട്ടിവയ്‌ക്കണം‌.

ആറാഴ്‌ചയ്‌ക്കുള്ളിൽ ഈ തുക കെട്ടിവച്ചാൽ നിർമാതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽക്കാൻ അനുമതി നൽകണോയെന്ന കാര്യം പരിഗണിക്കാമെന്ന്‌ ജസ്റ്റിസ്‌ നവിൻ സിൻഹ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. ജസ്‌റ്റിസ്‌ ബാലകൃഷ്‌ണൻ നായർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെയും അമിക്കസ്‌ക്യൂറിയായ ഗൗരവ്‌ അഗർവാൾ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ സുപ്രീംകോടതി കെട്ടിവയ്‌ക്കേണ്ട നഷ്ടപരിഹാരത്തുക നിശ്‌ചയിച്ചത്‌.

സംവിധായകൻ മേജർ രവി ചീഫ്‌സെക്രട്ടറിക്ക്‌ എതിരെ ഫയൽ ചെയ്‌ത കോടതിഅലക്ഷ്യക്കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ വിടണമെന്ന്‌ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.

Top