ആലപ്പുഴയിൽ ബിജെപി ഹ൪ത്താലിൽ കുടുങ്ങിപ്പോയ പി എസ് സി ഉദ്യോഗാ൪ത്ഥികൾക്ക് സഹായവുമായി ഡിവൈഎഫ്ഐ രംഗത്ത് .രാഷ്ട്രീയ ലാഭത്തിനായി ഉദ്യോഗാർത്ഥികളെ പറ്റിച്ച് നിരാഹാരം കിടക്കുന്ന യൂത്ത് കോൺഗ്രസ് ഇതൊക്കെ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ .

രാഷ്ട്രീയ ലാഭം മാത്രം നോക്കി യുവാക്കളെ കാലങ്ങളായി വഞ്ചിക്കുന്ന യൂത്ത് കോൺഗ്രസ് നാടകം ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ് .ഉദ്യോഗാർത്ഥികളെ പറ്റിച്ച് അവരെ സർക്കാരിനെതിരെ തിരിക്കാനുള്ള കോൺഗ്രസ്സ് നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ഈ സമര നാടകങ്ങൾ .കാലങ്ങളായി ഉദ്യോഗാർഥികളുടെ കൂടെ നിൽക്കുന്ന ഡി വൈ എഫ് ഐ യൂത്ത് കോൺഗ്രസ്സിൽ നിന്ന് എങ്ങനെ വ്യത്യസ്തരാകുന്നു എന്നതിനുള്ള തെളിവാണ് ഇന്ന് ആലപ്പുഴയിൽ നടന്ന സംഭവം .

ആലപ്പുഴയിൽ വ൪ഗ്ഗീയ വാദികളായ എസ് ഡി പി ഐയും സംഘപരിവാറും തമ്മിൽ ഏറ്റുമുട്ടി ഒരു ആർ എസ് എസ് പ്രവ൪ത്തകൻ മരിച്ചതിൽ ബിജെപി നടത്തുന്ന ഹ൪ത്താലിൽ കുടുങ്ങിപ്പോയ പിഎസ്സി ഉദ്യോഗാ൪ത്ഥികൾക്ക് സഹായവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി .

ഹർത്താൽ ദിനത്തിൽ ചാരമംഗലം ഡി വി എച്ച് എസ്സിൽ, പിഎസ്‌സി പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികൾക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് ആർ. അശ്വിന്റെ നേതൃത്വത്തിൽ ചെറുവാരണത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ മിനറൽ വാട്ടറും ലഘുഭക്ഷണവും വിതരണം ചെയ്തു.

മേഖലാ സെക്രട്ടറി സഖാവ് സി ദീപുമോൻ, ജി ജോഷി, ഉണ്ണി കൃഷ്ണൻ, അഭിജിത് , വിശ്വജിത്, അഖിൽ തുടങ്ങിയ സഖാക്കൾ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Top