ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയെത്തി. സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് ഇ ഡി അന്വേഷണം. മുന്‍മന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച് ഇ ഡി തെളിവുകള്‍ ശേഖരിച്ചിരുന്നു.

Top