ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് പിസ്റ്റളുകളും തിരകളുമടക്കമാണ് പിടിച്ചെടുത്തത്. പുല്‍വാമയിലെ തെലംഗം ഗ്രാമത്തിലാണ് തിരച്ചില്‍ നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചൊവ്വാഴ്ച മെയിന്‍ ചൗക്കില്‍ പോലീസിനെ ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.

Top