റൂട്ട് തെറ്റിച്ച് യാത്രക്ലേശം സൃഷ്ടിച്ച് ചേർത്തല മുഹമ്മ റൂട്ടിലെ പ്രൈവറ്റ് ബസ്‌.പ്രതിഷേധവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അരുണിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ

റൂട്ട് തെറ്റിച്ച് യാത്രക്ലേശം സൃഷ്ടിച്ച് ചേർത്തല മുഹമ്മ റൂട്ടിലെ പ്രൈവറ്റ് ബസ്‌. പട്ടികജാതിക്കാർ കൂടുതലുള്ള മേഖലയിലൂടെബസ്‌ ഓടിക്കാതെ റൂട്ട് മാറ്റിയാണ് ഇപ്പോൾ ബസ്‌ സർവീസ് നടത്തുന്നത്. ചേർത്തല മുഹമ്മ റൂട്ടിൽ വാരണം എന്ന പ്രദേശത്താണ് പ്രൈവറ്റ് ബസ്‌ തങ്ങളുടെ ഇഷ്ട്ടത്തിനു റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നത്.

ഇതിനെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അരുണിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ബസ്‌ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും, ബസ്‌ ശരിയായ റൂട്ടിൽ സർവീസ് നടത്താൻ തയ്യാറാകുന്നില്ല എന്നും നാട്ടുകാർ പറയുന്നു.

ബസ്‌ കസ്റ്റഡിയിൽ എടുത്ത് പെറ്റി അടിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ തെറ്റായ റൂട്ടിലൂടെ തന്നെയാണ് ബസ്‌ പിന്നെയും സർവീസ് നടത്തുന്നത്. ഇതോടെ പ്രദേശത്തെ യാത്ര ക്ലേശം രൂക്ഷമായിരിക്കുകയാണ്.

Top