‘സാർ വരു എൻ്റെ വീട് വരെ ഒന്നു പോകാം ഞാൻ ഓട്ടോ വിളിക്കാം എൻ്റെ വീട് കടലെടുത്ത് കൊണ്ടിരിക്കുകയാണ് നിങ്ങൾ അത് ഒന്ന് വന്ന് കാണു’ അഷ്‌റഫ് പറഞ്ഞു :ഇന്ന് പൊന്നാനിയിൽ ഫിഷറീസ് മന്ത്രി പുനർഗേഹം പദ്ധതി ധനസഹായ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 128 ഫ്ലാറ്റുകൾ 106 കുടുംബങ്ങൾക്ക് കൈമാറുന്നു. അതിലെ ഒരു കുടുംബം അഷറഫാണ് അല്ല ഈ 106 ഉം ഓരോ അഷ്റഫ്മാരാണ്- ഉദ്യോഗസ്ഥന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട അഷ്‌റഫ് എന്ന വ്യക്തിയുടെ കൂടെ കടലാക്രമണം നടന്ന സ്ഥലത്തേക്ക് പോയ ഉദ്യോഗസ്ഥന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു .ഒരു നട്ടുച്ച നേരം വെളുത്ത് മെലിഞ്ഞ് അവിടവിടെ നരച്ച തലമുടി മുഷിഞ്ഞ ഷർട്ടും മുണ്ടും എടുത്ത് അഷ്റഫ് ഓഫീസിലേക്ക് കയറി വന്നു പറഞ്ഞു ‘സാർ വരു എൻ്റെ വീട് വരെ ഒന്നു പോകാം ഞാൻ ഓട്ടോ വിളിക്കാം എൻ്റെ വീട് കടലെടുത്ത് കൊണ്ടിരിക്കുകയാണ് നിങ്ങൾ അത് ഒന്ന് വന്ന് കാണു’ അഷ്റഫ് പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരുന്നു . ശരി വരാം എന്ന് പറഞ്ഞ് ഞങ്ങൾ രണ്ട് പേരും ഓട്ടോയിൽ കയറി പുറപ്പെട്ടു : അംജാദ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു

അംജാദ് കെ പി ഒയുടെ പോസ്റ്റ് ചുവടെ :

ഒരു നട്ടുച്ച നേരം വെളുത്ത് മെലിഞ്ഞ് അവിടവിടെ നരച്ച തലമുടി മുഷിഞ്ഞ ഷർട്ടും മുണ്ടും എടുത്ത് അഷ്റഫ് ഓഫീസിലേക്ക് കയറി വന്നു പറഞ്ഞു ‘സാർ വരു എൻ്റെ വീട് വരെ ഒന്നു പോകാം ഞാൻ ഓട്ടോ വിളിക്കാം എൻ്റെ വീട് കടലെടുത്ത് കൊണ്ടിരിക്കുകയാണ് നിങ്ങൾ അത് ഒന്ന് വന്ന് കാണു’ അഷ്റഫ് പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരുന്നു . ശരി വരാം എന്ന് പറഞ്ഞ് ഞങ്ങൾ രണ്ട് പേരും ഓട്ടോയിൽ കയറി പുറപ്പെട്ടു. ‘സാർ എനിക്ക് ഫിഷറീസിൽ നിന്ന് പുതിയ വീട് കിട്ടില്ലെ’ അയാൾ വണ്ടിയിൽ വെച്ച് എന്നോട് ചോദിച്ച് കൊണ്ടേയിരുന്നു. ‘അത് ഇപ്പോൾ പറയാൻ കഴിയില്ല രേഖയും പ്രമാണവും പരിശോധിച്ചതിന് ശേഷമേ പറയാൻ കഴിയു’ പോകുന്ന വഴിയുടെ ഇരുവശത്തും പഴയതും പുതിയതുമായ നിരവധി വീടുകൾ അഷ്റഫ് കോതിയോടെ അതിലേക്കും അതിനുള്ളിലെ ജീവിതത്തിലേക്കും നോക്കുന്നു. പെട്ടന്ന് അഷ്റഫ് ഓട്ടോക്കാരനോട് വണ്ടി നിർത്താൻ പറഞ്ഞു .കല്ലുകൾ നിറഞ്ഞ ഇടവഴി ചൂണ്ടി അത് വഴി വണ്ടി വിടാൻ പറഞ്ഞു ഡ്രൈവർ അല്പം പ്രയാസത്തോടെ അയാളെ നോക്കി വണ്ടി പോകും എന്ന് പറഞ്ഞ് അദേഹം ഓട്ടോയിൽ നിന്നും ചാടിയിറങ്ങി അയാൾ മുന്നിൽ നടന്ന് കല്ലുകളും മരകൊമ്പുകളും എടുത്ത് മാറ്റി മുന്നോട്ട് നടന്നു ഞാൻ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങി നടന്നു ഓട്ടോക്കാരൻ ആശ്വാസത്തോടെ എന്നെനോക്കി നടക്കുന്ന വഴി തലേ ദിവസത്തെ കടലേറ്റത്തിൽ തോട് പോലെ ആയിരിക്കുന്നു.

നനഞ്ഞ മണ്ണിൽ കാല് താഴ്ന്ന് പോയി കൊണ്ടിരുന്നു മഴ ചെറുതായി പെയ്യുന്നുണ്ട് അഷ്റഫ് തോട്ടടുത്ത വീട്ടിൽ പോയി ഒരു കുട വാങ്ങി എനിക്ക് നേരെ സ്നേഹത്തോടെ നീട്ടി ഞാൻ അദ്ദേഹത്തേ കുടയിലേക്ക് ക്ഷണിച്ചെങ്കിലും അത് നിരസിച്ച് മഴ കൊണ്ടു കൊണ്ട് അയാൾ നടക്കുകയാണ് . വല്ലാത്തൊരു വേവലാതി ഉള്ളതായാ അയളുടെ നടപ്പിൽ എനിക്ക് അനുഭവപ്പെട്ടു. വലത്തെ കൈ കൊണ്ട് മുടിയിൽ പറ്റിപിടിച്ച മഴത്തുള്ളികൾ തട്ടി തെറിപ്പിക്കുന്നുണ്ട്. കടൽ തിരകൾ കല്ലിൽ വന്ന് ഇടിച്ച് ചിന്നി ചിതറുന്ന ഭയനകമായ ശബ്ദം കാതുകളിലേക്ക് എത്തുന്നുണ്ട്. ‘ഇനിയും ഒരുപാട് പോണോ’ ഞാൻ ചോദിച്ചു ‘ഇല്ല സാർ രണ്ട് വീട് കഴിഞ്ഞാൽ പിന്നെ എൻ്റെ വീടാണ്’ അല്പം മുന്നോട്ട് നീങ്ങിയപ്പോൾ അറബിക്കടൽ പ്രത്യക്ഷപ്പെട്ടു കരയെ ഉള്ളോട്ട് കയറി അക്രമിച്ച് തകർന്ന് കിടക്കുന്ന കടൽ’ ഭിത്തി കാണാം.അതിന് സമീപത്തായി ഒരു പഴയ വീട് അടുക്കളയും പുറത്തെ ശൗചാലയവും ബാക്കി വെച്ച് മറ്റുള്ളവയെല്ലാം കടലെടുത്തിരിക്കുന്നു. പടിഞ്ഞാറ് നിന്ന് ശക്തമായ കാറ്റ് വീശി കൊണ്ടിരുന്നു അതിനെതിരെ നിന്ന് തകർന്ന അവശിഷ്ടങ്ങൾ ചൂണ്ടി അഷറഫ് പറഞ്ഞു ‘ആപ്പീസറെ ‘ ഇവിടെ ഒരു മേശ ഉണ്ടായിരുന്നു ഇവിടെ ഇരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത് വടക്കോട് ചുണ്ടി പറഞ്ഞു ഇവിടെയാണ് ഞങ്ങൾ 4 പേരും കിടന്നുറങ്ങിയിരുന്നത് ‘ ഇത് പറയുമ്പോൾ അയാളുടെ കണ്ഠം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞ് ഉടുമുണ്ട് കൊണ്ട് തുടച്ച് കൊണ്ടിരുന്നു ആ മുണ്ട് അയാളുടെ കണ്ണുനീർ തുടക്കാൻ തികയാതെ വരുമൊ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.

മാനത്ത് കാർമേഘം വന്ന് നിറഞ്ഞിരുന്നു ഒരു പരുന്ത് ആകാശത്ത് വട്ടമിട്ട് കൊണ്ടിരുന്നു ഒരു തിര വന്ന് ഞങ്ങളുടെ കാലിനെ തൊട്ട് കടന്ന് പോയി. ഉപ്പാ എന്ന് വിളിച്ച് വെളുത്ത് ഒരു സുന്ദരാനായ പയ്യൻ ഓടി വന്ന് അഷറഫിനെ കെട്ടി പിടിച്ച് അയളുടെ മുതുകിൽ തടവിക്കൊടുത്തു മക്കളും ഉമ്മയും അടുക്കളയിൽ നിന്ന് ‘ഉപ്പാ കരയല്ലെ’ എന്ന് പറഞ്ഞു കൊണ്ടിരുന്നു പെട്ടന്ന് സ്വബോധം തിരിച്ച് കിട്ടിയ അഷ്റഫ് എന്നെ നോക്കി പറഞ്ഞു ആപ്പീസറെ ഇത് എൻ്റെ മോൻ പ്ലസ്റ്റു വിന് പഠിക്കുന്നു മിടുക്കനാ പരിക്ഷക്ക് നല്ല മാർക്കുണ്ട് അടുക്കള ഉള്ളതിനാൽ ഭക്ഷണം അടുക്കളയിൽ ഉണ്ടാക്കും തൊട്ടടുത്ത വീട് ചുണ്ടി കാണിച്ച് പറഞ്ഞു അത് പെങ്ങളുടെ വിടാണ് അകത്ത് സൗകര്യം ഇല്ല അതുകൊണ്ട് അവർ ഉറങ്ങിയാൽ ഞങ്ങൾ നാല് പേരും കൊലായിയിൽ കയറി ഉറങ്ങും വാടക കൊടുക്കാൻ കാശില്ല പ്രായപൂർത്തിയായ മകളുണ്ട്’ അഷറഫ് ആശങ്ക പങ്കുവച്ചു.ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു നിങ്ങൾക്ക് വീട് കിട്ടും നിങ്ങൾക്കെല്ലെങ്കിൽ പിന്നെ ആർക്കാണ് വീട് കിട്ടുക തീർച്ചയായും കിട്ടും എന്ന് പറഞ്ഞ് ഞാൻ മടങ്ങി . ഈ സംഭവം നടന്ന് ഇന്നത്തേക്ക് 12 മാസം പിന്നിട്ടിരിക്കുന്നു . ഇന്ന് പൊന്നാനിയിൽ ഫിഷറീസ് മന്ത്രി പുനർഗേഹം പദ്ധതി ധനസഹായ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 128 ഫ്ലാറ്റുകൾ 106 കുടുംബങ്ങൾക്ക് കൈമാറുന്നു. അതിലെ ഒരു കുടുംബം അഷറഫാണ് അല്ല ഈ 106 ഉം ഓരോ അഷ്റഫ്മാരാണ്

Top