സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം

മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവര്‍ സംയുക്തമായി 2021 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. ചൊവ്വാഴ്ച നൊബേല്‍ അസംബ്ലിയാണ് ഈ പ്രഖ്യാപനം നടത്തിയത്.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ദ്ധിപ്പിക്കുന്നതെന്ന് തെളിയിച്ച പഠനത്തിനാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സീനിയര്‍ മെട്രോളജിസ്റ്റ് സ്യൂകുറോ മനാബെയെ തേടി അംഗീകാരം എത്തുന്നത്.

ക്ലോസ് ഹാസല്‍മാന്‍, ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെട്രോളജിയിലെ പ്രൊഫസറാണ്. കാലാവസ്ഥയും പരിതസ്ഥിതിയും ( weather and climate) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മാതൃക സൃഷ്ടിച്ചു, അങ്ങനെ കാലാവസ്ഥകളില്‍ അനിശ്ചിതാവസ്ഥയുണ്ടായിട്ടും അതിന്റെ മാതൃകകള്‍ വിശ്വസനീയമാകുന്നത് എന്തുകൊണ്ടെന്ന പഠനമാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. ക്രമരഹിതമായ സങ്കീര്‍ണ്ണ വസ്തുക്കളില്‍ (complex materials) ഒളിഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തിയതിന് റോമിലെ സപിയന്‍സ സര്‍വകലാശാലയിലെ പ്രൊഫസറായ ജോര്‍ജിയോ പാരിസിക്ക് നൊബേല്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ സങ്കീര്‍ണ്ണ സംവിധാനങ്ങളുടെ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്നാണ്.

സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്, ഈ മേഖലയില്‍ അവരുടെ സംഭാവനയ്ക്ക് ഇതുവരെ 216 പേര്‍ അംഗീകരിക്കപ്പെട്ടു, അതില്‍ നാല് പേര്‍ മാത്രമാണ് സ്ത്രീകള്‍ .

Top