നന്ദി മനോരമേ ..ഇന്ന് ജനകീയ ഹോട്ടലുകളിൽ വലിയ തിരക്ക് ,മനോരമയുടെ വ്യാജവാർത്തക്കെതിരെ പൊതുജനം ഒന്നിച്ചു

തുച്ഛമായ പൈസയ്ക്ക് ആഹാരം നൽകാനായി സർക്കാർ ആരംഭിച്ച ജനകീയ ഹോട്ടലുകളെ താറടിച്ച് കാണിക്കാനായി മനോരമ നൽകിയ വാർത്തയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു .സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനങ്ങളാണ് ഉയരുന്നത് .ഇതിനിടയിൽ മനോരമയുടെ വ്യാജ വാർത്തയ്‌ക്കെതിരെ പൊതുജനനം ഒന്നിച്ച കാഴ്ചയാണ് ഉള്ളത് ,ഇന്ന് വലിയ തിരക്കാണ് ജനകീയ ഹോട്ടലുകളിൽ കാണപ്പെട്ടത് .

ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്നാണ് മനോരമയുടെ ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം പോലെ ഒരു ഒഴിച്ചു കറി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഇത് വാസ്തവ വിരുദ്ധമാണെന്നു പറഞ്ഞു നിരവധി സാധാരണക്കാർ സോഷ്യൽ മീഡിയയിൽ ത്നങ്ങളുടെ അനുഭവം പങ്കുവച്ചിരുന്നു .

Top