“കർഷകരെ വണ്ടികയറ്റികൊന്ന സംഭവത്തിൽ ചർച്ച നടത്താത്തത് അനുചിതമായിപ്പോയി എന്ന് പോസ്റ്റിട്ട സഹപ്രവർത്തകനോട് നീ പണ്ട് വെള്ളമടിച്ചു കറങ്ങി വീണവനല്ലേ എന്ന് തിരിച്ചു ചോദിക്കുന്ന നിലവാരത്തിന് മറ്റൊരു പേരാണ് പറയുന്നത്” – വിനു വി ജോണിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

കർഷകർക്കെതിരെ നടന്ന ആക്രമണത്തെ പറ്റി സംസാരിക്കാതെ സ്ത്രീവിരുദ്ധത മാത്രം പറയാനായി ചാനൽ ചർച്ച നടത്തുന്നത് എന്തിനാണെന്ന് വിനു വി ജോണിനോട് ചോദിച്ച മാധ്യമ പ്രവർത്തകനായ പ്രമോദ് രാമനെതിരെ ട്വീറ്റുമായി വിനു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു .പ്രസക്തമായ ഒരു ചോദ്യത്തിന് മറുപടിയായി നീ പണ്ട് വെള്ളമടിച്ചു കറങ്ങി വീണവനല്ലേ എന്ന് തിരിച്ചു ചോദിക്കുന്ന നിലവാരത്തിന്റെ പേരാണ്” സംഘി “എന്നത്. അതൊരു പൊതുവായ നിലവാരം ആണന്നും സോഷ്യൽ മീഡിയ പറയുന്നു .

സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചാനൽ ചർച്ചകളിൽ പറഞ്ഞതിന്റെ പേരിൽ ഏഷ്യാനെറ്റ് ആങ്കർ വിനു വി ജോൺ കഴിഞ്ഞ ദിവസങ്ങളിൽ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് .വിനുവിനെ വിമർശിച്ചുകൊണ്ട് ഇന്ന് രാവിലെ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ രംഗത്തെത്തിയിരുന്നു .ഇപ്പോഴിതാ വിനു വി ജോണിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ വിമർശനവുമായി എത്തിയ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമന് മറുപടിയുമായി വിനു വി ജോൺ രംഗത്ത് വന്നിരിക്കുന്നു .പ്രമോദ് രാമൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മദ്യപിച്ച് പരസ്പര വിരുദ്ധമായി സംസാരിച്ച കാര്യങ്ങൾ മുൻനിർത്തിയാണ് വിനു വി ജോണിന്റെ ട്വീറ്റ് .”ഷാർജ ഇന്ത്യൻ അസോ. ഹാളിൽ തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്.” എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്

വിനു വി ജോണിന്റെ പോസ്റ്റ് ചുവടെ :

ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിൻ്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിൻ്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും എന്നിങ്ങനെയായിരുന്നു പ്രമോദ് രാമന്റെ ഫേസ്ബുക് പോസ്റ്റ് .

Top