തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സംവിധാനത്തെ തകർക്കാൻ ശ്രമം : സിപിഐ കൊപ്പം ലോക്കൽ കമ്മിറ്റി അംഗം മണികണ്ഠനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

സിപിഐ കൊപ്പം ലോക്കൽ കമ്മിറ്റി അംഗം മണികണ്ഠനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് അച്ചടക്ക നടപടി.

തെരഞ്ഞെടുപ്പ് സമയത്ത് സിപിഐ പുറത്താക്കിയ ഇന്ദിരാ ബാലകൃഷ്ണൻ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പ്രചാരണത്തിലും കൗണ്ടിങ് ഏജൻറായും മണികണ്ഠൻ പ്രവർത്തിച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനായിരുന്നു ലോക്കൽ കമ്മറ്റി തീരുമാനം എങ്കിലും മണ്ഡലം കമ്മറ്റിയിൽ ചില ജില്ലാ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് തരംതാഴ്ത്തുന്ന നടപടിയാക്കി ചുരുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് .

മണ്ഡലം സെക്രട്ടറി ഇ പി ശങ്കരന്റെ മകനാണ് നടപടിക്ക് വിധേയനായ മണികണ്ഠൻ. മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ നേതാക്കളായ കെ പി സുരേഷ് രാജ്, സിദ്ധാർത്ഥൻ മുഹമ്മദ് മുഹ്സിൻ എംഎൽഎ, കോടിയിൽ രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി ഇ പി ശങ്കരൻ തുടങ്ങിയവരും പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ഉയർന്ന വന്നിരുന്നു,മണ്ഡലം സെക്രട്ടറിയും മകനും കൂടാതെ ചില പാർട്ടി യുവജന നേതാക്കൾക്കെതിരെയും പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രവർത്തിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എ മുഹമ്മദാലി, മണ്ഡലം കമ്മിറ്റി അംഗം മരക്കാർ മുത്തു എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ് .

തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സംവിധാനത്തെ തകർക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്.മണ്ഡലം സെക്രട്ടറി ഇ പി ശങ്കരനും മറ്റു പല നേതാക്കളും യുഡിഎഫിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും ശക്തമായിരിന്നു.പക്ഷെ ഇതിനെല്ലാം അതിജീവിച്ചാണ് ഇടതുപക്ഷ സ്ഥാനാർത്ഥി മുഹമ്മദ് മുഹസിൻ ഭൂരിപക്ഷം വർധിപ്പിച്ച് നിയമസഭയിലെത്തിയത്.

Top