സ്വന്തം വീട്ടുകാർപോലും വോട്ട് നൽകിയില്ല !! തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരുവോട്ട്.

തമിഴ്നാട്ടിൽ ബിജെപി നേതാക്കൾക്കു സ്വന്തം കുടുംബത്തിലെ വോട്ട് പോലും കിട്ടാത്ത അവസ്ഥ .തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരുവോട്ട്. കോയമ്പത്തൂര്‍ ജില്ലയിലെ പെരിയണൈക്കന്‍പാളയം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി കാര്‍ത്തികിനാണ് സ്വന്തം വീട്ടുകാരുടെ വോട്ട് പോലും കിട്ടാതിരുന്നത്. യുവമോര്‍ച്ചയുടെ ജില്ലാ നേതാവാണ് കാർത്തിക്ക്.

കുരുടന്‍പാളയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പെരിയണൈക്കന്‍പാളയത്ത് ഒക്ടോബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചംഗം കുടുബത്തില്‍പെട്ട കാര്‍തികിന് വീട്ടിലുള്ളവരുടെ വോട്ടുപോലും ലഭിച്ചില്ല. ഒരുവോട്ട് കിട്ടിയ ബിജെപി സ്ഥാനാര്‍ത്ഥി നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.

Top