ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. ഹർദ്ദിക് പാണ്ഡ്യയും സ്പിന്നർ രാഹുൽ ചഹാറും ടീമിൽ തുടരും

ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാൻഡ് ബൈ പട്ടികയിലുണ്ടായിരുന്ന ശർദുൽ താക്കൂർ പ്രധാന ടീമിലെത്തിയപ്പോൾ പ്രധാന ടീമിലുണ്ടായിരുന്ന അക്സർ പട്ടേൽ സ്റ്റാൻഡ് ബൈ നിരയിലേക്ക് മാറി. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും സ്പിന്നർ രാഹുൽ ചഹാറും ടീമിൽ തുടരും. യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിച്ചില്ല.

ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ശർദ്ദുലിനു തുണയായത്. എന്നാൽ, ഐപിഎലിൽ അത്ര തന്നെ മികവോടെ പന്തെറിഞ്ഞ അക്സറിനെ റിസർവ് നിരയിലേക്ക് മാറ്റിയത് അമ്പരപ്പിക്കുന്നതായി. ഏറെക്കാലമായി പന്തെറിയാത്ത ഹർദ്ദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഐപിഎലിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിക്കാതിരുന്നതും അതിശയമായി.

ഇന്ത്യയുടെ പുതുക്കിയ ലോകകപ്പ് ടീം:

Virat Kohli (captain), Rohit Sharma (vice-captain), KL Rahul, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan, Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Shardul Thakur, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohammad Shami

Stand-by players: Shreyas Iyer, Deepak Chahar, Axar Patel

Top