പ്രണയാഭ്യര്‍ഥന എതിര്‍ത്ത 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന എതിര്‍ത്ത 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊന്നു. യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

പുനെയിലെ ബിബ്‌വേവാഡിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി കബഡി പരിശീലനത്തിന് പോകുന്ന ഗ്രൗണ്ടിനടുത്താണ് സംഭവം.

മോട്ടോർ സൈക്കിളിൽ 5.45നോടടുത്ത് പ്രതികൾ സ്ഥലത്തെത്തുകയും പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെ വാഗ്വാദവുണ്ടാകുകകയും ചെയ്തു. 22 കാരനായ പ്രതി ഉടൻ കത്തിയെടുത്ത് പലതവണ കുത്തുകയായിരുന്നു.

Top