രാജ്യത്ത് തകർച്ചയുടെ പടുകുഴിയിലേക്ക് വീഴുന്ന കോൺഗ്രസ്സ് പാർട്ടി അവസാന അടവുമായി രംഗത്ത് .ബിജെപിയെന്ന് വർഗീയ പാർട്ടിയുടെ അതേപാതയാണ് ഇപ്പോൾ കോൺഗ്രസ്സും പിൻതുടരുന്നത് .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കാൻ വീണ്ടും രാമരാജ്യ കാർഡിറക്കി കോൺഗ്രസ് രംഗത്തെത്തി.ബാബ്രി മസ്ജിദ് രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം രാമഭക്തർക്കായി തുറന്നുകൊടുത്തു എന്നാണ് ദൈനിക് ഭാസ്കാർ ദിനപത്രത്തിൽ കോൺഗ്രസ് നൽകിയിരിക്കുന്ന പരസ്യത്തിലെ വാചകം.
രാമരാജ്യം എന്ന സങ്കൽപ്പം സാക്ഷാത്കരിച്ചത് കോൺഗ്രസാണെന്നാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിൽ പാർട്ടി നൽകിയിരിക്കുന്ന ഫുൾ പേജ് പരസ്യം. 1986ൽ രാജീവ് ഗാന്ധിയുടെ നിർബന്ധപ്രകാരം അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ബഹാദൂർ സിങ് രാമജന്മഭൂമി രാമഭക്തർക്കായി തുറന്നു കൊടുത്തെന്നും പരസ്യത്തിൽ പറയുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതും കോൺഗ്രസ് ആണെന്നും പരസ്യത്തിൽ ഉണ്ട്.
നിലനിൽപ്പിനായി എന്തും ചെയ്യുമെന്ന നിലയിലേക്കാണ് ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി ചുരുങ്ങിയിരിക്കുന്നത്.കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ പേരിലുള്ള പരസ്യം ഒന്നാംപേജിലാണ് നൽകിയിരിക്കുന്നത്. യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് ബിജെപിയുടെ തന്ത്രം പയറ്റുന്നത്.