ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും വ്യവസായിക ഉത്പാദനം കോവിഡിനു മുന്‍പുള്ള അവസ്ഥയില്‍ എത്തുകയും ചെയ്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍ രാജ്യത്തിന്റെ വ്യവസായങ്ങളുടെ നിലനില്‍പ്പിന് പ്രോത്സാഹനമാണ്. ‘റിഫോം, ഫെര്‍ഫോം, ട്രാന്‍സ്‌ഫോം’ എന്ന മന്ത്രത്തിലൂടെ ദൂരവ്യാപകമായ ഫലങ്ങള്‍ ലഭിക്കുന്ന പരിഷ്‌കരണ നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് മുതല്‍ ബാങ്കിംഗ് പരിഷ്‌കരണം വരെ എത്തിനില്‍ക്കുന്നതാണ് ഈ മാറ്റങ്ങള്‍. അതുവഴി അഴിമതി ഇല്ലാതാക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിയുന്നു. ഇന്ന് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 90 ശതമാനവും ഓട്ടോമാറ്റിക് അപ്രൂവല്‍ റൂട്ടിലൂടെയാണ് പോകുന്നത്. എല്ലാ മേഖലയിലും സര്‍ഗാത്മകതയും പുതുമയും ചേര്‍ന്നുപോകന്ന വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രണ്ട് ദിവസത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യുയോര്‍ക്കിലെത്തിയ വി.മുരളീധരന്‍, ജയ്പൂര്‍ ഫൂട് യുഎസ്്എയും ഗ്രേഷ്യനസ് ഗിവേഴ്‌സ് ഫൗണ്ടേഷന്‍ യുഎസ്എയും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപവും സാങ്കേതിക നൈപുണ്യവും എത്തിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top