ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ ഉണ്ടാകണമെന്നും എൻ സി ബി കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയത്.

Top