ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി.

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ താരപുത്രന്‍ ആര്യന്‍ ഖാന്റെ ജയില്‍വാസം നീളും. ആര്യന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്യന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഈ മാസം രണ്ടിന് രാത്രി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിലായ ആര്യന്‍ അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം റിമാന്‍ഡിലാണ്. പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നു രാവിലെ ഷാരൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ എത്തി മകനെ കണ്ടിരുന്നു.

Top