കേരളത്തിന് ഡി എം കെയുടെ കൈത്താങ്ങ് : മഴക്കെടുതിയിൽ കേരളത്തിന് ഒരുകോടി രൂപ ധനസഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

കേരളത്തിന് മഴക്കെടുതിയിൽ സഹായവുമായി ഡി എം കെ. ഡി എം കെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചിരുന്നു.ഡി എം കെ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുകയും തങ്ങളുടെ സഹായം നൽകുകയും ചെയ്തു .

ഡി എം കെയുടെ തുണൈ പുതുചെഴാളർ അന്തിയൂർ സെൽവരാജ് , സെയ്തി തുടർവാളർ ടി കെ എസ് ഇളങ്കോവൻ ,കേരള സ്റ്റേറ്റ് ഡി എം കെ ഓർഗനൈസിംഗ് സെക്രട്ടറി കെ ആർ മുരുഗേശൻ ,മേൽപുരം താലൂക് സെക്രട്ടറി സിട്രർ രവിചന്ദ്രൻ ,തിരുവനന്തപുരം ജോസഫ് പയസ് എന്നിവർ അടങ്ങിയ സംഘമാണ് മുഖ്യമന്ത്രിക്ക് സഹായധനം കൈമാറിയത്.

“കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം,” എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത്.മുമ്പ് രണ്ട് തവണ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി എം കെ രംഗത്തെത്തിയിരുന്നു.

Top