“അയാൾക്കെതിരെ ഇഡിയുടെ പക്കൽ ഒരു തെളിവുമില്ല ,പക്ഷെ രാഷ്ട്രീയ പകപോക്കലിനിരയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം”-കേരള സമൂഹം ഇനിയെങ്കിലും ബിനീഷ് കോടിയേരിയോടുള്ള നീതി നിഷേധത്തിൽ ശബ്ദമുയർത്തണം- സുനിത വാര്യർ എഴുതുന്നു

ബിനീഷ് കോടിയേരിക്ക് നീതി നിഷേധിക്കപ്പെട്ടിട്ട് ഇന്നേക്ക് 1 വർഷം.ബിനീഷ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല ,വ്യക്തമായി പറഞ്ഞാൽ തെളിവുകൾ ഒന്നും തന്നെ ഇല്ലാതെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ വച്ച് കളിച്ച കളിക്ക് ഇപ്പോൾ ബിനീഷ് തന്റെ ജീവിതത്തിന്റെ 1 വർഷമാണ് നല്കിയത് . ബിനീഷിന്റെ നീതിക്കായി ഇനിയും കാത്ത് നിൽക്കുന്നത് അന്യായമാണ് .കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ നീതി നിഷേധത്തിനെതിരെ ഒരു വാക്കുപോലും പറയാത്തത് അത്ഭുതമാണ്. നഷ്ടം അയാളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയാൾ ഈ സമൂഹത്തിൽ സഹായിച്ച ഒട്ടനവധി ആളുകൾക്കും മാത്രം.

ബിനീഷ് കോടിയേരി എന്ന വ്യക്തിയുടെ പേര് കേൾക്കുമ്പോൾ മലയാളികൾ ഒരുതവണയെങ്കിലും അയാൾ തെറ്റുകാരൻ ആണോ എന്ന് സംശയിക്കാനുള്ള പ്രധാനകാരണം കേരളത്തിലെ നെറികെട്ട മാധ്യമങ്ങളാണ് . ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ആയതുകൊണ്ട് മാത്രം അത്രയധികം വ്യാജ വാർത്തകൾ ബിനീഷിനെതിരെ മാധ്യമങ്ങൾ നിരന്തരം നൽകി.

കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഐ എം നേതാവിന്റെ മകൻ ആയതുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ പകപോക്കലിന് ബിനീഷ് വിധേയനാകുന്നത്.തെറ്റ് ചെയ്തെങ്കിൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങി നല്കട്ടെ അല്ലാതെ അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയുടെ പേര് പരാമർശിചിരുന്നില്ല പക്ഷെ എന്നിട്ടും ബിനീഷിന് നീതി നിഷേധിക്കപ്പെടുകയായിരിന്നു.

കേസിന്റെ നാൾവഴികൾ :

1. ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടെന്ന് വരുത്തി തീർത്ത്, അതുവഴി കോടിയേരി ബാലകൃഷ്ണനെയും സിപിഎംയെയും സമൂഹത്തിന് മുന്നിൽ താറടിച്ച് കാണിക്കാനുള്ള പ്രതിപക്ഷത്തിന്റെ നെറികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയായിരുന്നു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.

“നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയുടെ പേര് പരാമർശിചിരുന്നില്ല.അതോടെ കേരളത്തിലെ മാമ മാധ്യമങ്ങൾ കാണിച്ചുകൂട്ടിയ കള്ളത്തരങ്ങളും പുറത്തായിരുന്നു.

2. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്നും ആരോപിച്ച് ഇ ഡി മാസങ്ങളായി തടവിലിട്ടിരിക്കുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയിൽ വാദം പൂർത്തിയായിരിക്കുന്നു. വാദങ്ങളുടെ സംഗ്രഹം ഒക്ടോബർ ഒന്നിന് എഴുതി നൽകാൻ കോടതി ബിനീഷിനോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) നോടും ആവശ്യപ്പെട്ടു. ജാമ്യത്തെ എതിർത്തുകൊണ്ടുള്ള ഇ.ഡി.യുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയാണ് ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചിൽ ബിനീഷിന്റെ അഭിഭാഷകൻ വാദം അവസാനിപ്പിച്ചത്. വാദങ്ങളുടെ സംഗ്രഹം ഒക്ടോബർ ഒന്നിന് എഴുതി നൽകാൻ കോടതി ബിനീഷിനോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) നോടും ആവശ്യപ്പെട്ടിരുന്നു .ബിനീഷ് കോടിയേരിയുടെ ഭാഗത്തു നിന്ന് കൃത്യമായി വാദങ്ങളുടെ സംഗ്രഹം കോടതി മുൻപാകെ സമർപ്പിച്ചുവെങ്കിലും ഇ ഡിയുടെ ഭാഗത്ത് നിന്ന് ആരുംതന്നെ ഹാജർ ആകാത്തത് മൂലം കേസ് വിധി പറയുന്നത് വീണ്ടും നീട്ടിയിരിക്കുകയാണ്.

കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതിയിൽ വാദം തുടങ്ങിയത്. കേസിൽ ഒന്നാംപ്രതിയായ അനൂപ് മുഹമ്മദിന്‌ ബിനീഷ്‌ പണം നൽകിയതിന്റെ തെളിവ് ഹാജരാക്കാൻ ഇ.ഡി.ക്ക് സാധിച്ചിട്ടില്ല. ലഹരി ഇടപാടിന് ബിനീഷ് പണം ചെലവഴിച്ചുവെന്നും ബെംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്നുമുള്ളത് സംശയം മാത്രമാണ്. മുഹമ്മദ് അനൂപ് ഉൾപ്പെട്ട ലഹരി വ്യാപാരത്തിലെ മുഖ്യ സൂത്രധാരനാണ് ബിനീഷ് എന്നായിരുന്നു ഇ.ഡി. ഇതുവരെ ആരോപിച്ചിരുന്നത്. എന്നാൽ, ലഹരി ഇടപാടിന് പണം ചെലവഴിച്ചെന്ന വാദത്തിനിപ്പോൾ ഇ.ഡി. പ്രാധാന്യം നൽകുന്നില്ല. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) വിശദമായി ചോദ്യം ചെയ്തിട്ടും ബിനീഷിന് ലഹരിബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് വസ്തുത .

Top