രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,348 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,348 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 805 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. സജീവ രോഗികളുടെ എണ്ണം 1,61,334 ആയി താഴ്ന്ന് 0.47 ശതമാനത്തില്‍ എത്തി. 2020 മാര്‍ച്ചിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പുതിയ രോഗികളില്‍ 7,838 പേരും 90 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 13,198 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി.

ആകെ രോഗബാധിതര്‍ 3,42,46,157 ആയി. 3,36,27,632 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,57,191 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 1.18% ആയി. കഴിഞ്ഞ 35 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണ് പ്രതിവാര നിരക്ക്. പ്രതിദിന ടിപിആര്‍ 1.12 ശതമാനവുമായി. കഴിഞ്ഞ 25 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണിത്.

ഇതുവരെ 60.58 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 104.82 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top