കൊല്ലത്ത് വൈദ്യുതഘാതമേറ്റ് ടികെഎം എൻജിനീയറിങ് കോളജിലെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൊല്ലത്ത് വൈദ്യുതഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്വദേശി അർജുൻ കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം അരുവി സന്ദർശിക്കാനെത്തിയതായിരുന്നു ഇരുവരും. അരുവിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. തുടർന്ന് ഇവർ മടങ്ങിപ്പോകാൻ നേരം ഒരാൾ പടവിലേക്ക് ഇറങ്ങിയപ്പോഴാണ് പൊട്ടിവീണു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയപ്പോഴാണ് രണ്ടുപേർക്കും ഷോക്കേറ്റത്. തുടർന്ന് നാട്ടുകാരെത്തിഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ ഇരുവരും മരണപ്പെടുകയായിരുന്നു.

Top