സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല,സർചാർജിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഉമ്മൻ‌ചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചത് – ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാത്തതിന്റെ കൃത്യമായ കാരണങ്ങൾ പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി വർധിപ്പിച്ചവർ തന്നെ കുറയ്ക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

സർചാർജിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഉമ്മൻ‌ചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയതും ധനമന്ത്രി പരിഹസിച്ചു. സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡൽഹിയിൽ ആണ്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു.

Top