7,579 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു,543 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. 7,579 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 543 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. 236 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 12,202 പേര്‍ ഇന്നലെ രോഗമുക്തരായി.

സജീവ രോഗികളുടെ എണ്ണം 1,13,584 ആയി കുറഞ്ഞു. 536ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. ആകെ രോഗബാധിതരില്‍ 0.33% ആണ് സജീവ രോഗികള്‍.

പുതിയ രോഗികളില്‍ 3698 പേരും 75 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7515 പേര്‍ ഇന്നലെ സംസ്ഥാനത്ത് രോഗമുക്തരായി.

രാജ്യത്ത് ഇതിനകം 117 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. തിങ്കളാഴ്ച 63.98 ലക്ഷം ഡോസ് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top