രാജ്യത്തെ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്.

രാജ്യത്തെ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. സെന്‍സെക്‌സ് ഇന്ന് 502.92 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 134.70 പോയിന്റ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

രാവിലെ 9.15ന് സെന്‍സെക്‌സ് 0.86% നഷ്ടത്തില്‍ 57,962.97ല്‍ വ്യാപാരം തുടരുമ്പോള്‍ നിഫ്റ്റി 0.77% നഷ്ടത്തില്‍ 17281ലെത്തി.

സെന്‍സെക്‌സില്‍ മെറ്റല്‍, ബേസിക് മെറ്റീരിയല്‍ എന്നിവയുടെ ഓഹരികളില്‍ നേരിയ മുന്നേറ്റമുണ്ടെങ്കിലും റിയല്‍റ്റി, ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.

സെന്‍സെക്‌സ് ഇന്നലെ 1170.12 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 348.30 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top