ഇന്ത്യയിൽ കോവിഡിന്റെ മാരകമായ മൂന്നാംതരംഗ സാധ്യത വിരളമെന്ന് വിദഗ്ധർ. ഡിസംബർ -ഫെബ്രുവരി കാലത്ത് കോവിഡ് കേസുകൾ വർധിച്ചാലും രണ്ടാംതരംഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
ദീപാവലിക്ക് ശേഷവും രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുറയുന്നതിനാൽ ഒരു വലിയ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാജ്യത്ത് ഇന്ന് 7,579 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 543 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ എണ്ണമാണിത്. 236 മരണവും റിപ്പോർട്ട് ചെയ്തു.