സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംഭവം : നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ സിഖ് സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിനാണ് മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുളള ഐപിസി 295 എ പ്രകാരം കങ്കണയ്‌ക്കെതിരെ കേസെടുത്തിട്ടുളളത്. സിഖ് ഗുരുദ്വാര കമ്മിറ്റി വേണ്ടി അമര്‍ജിത് സിങ് സിദ്ദു എന്ന വ്യക്തിയെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. ‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Top