ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ 15 മു​ത​ൽ പഴയ നിലയിലേക്ക്

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ 15 മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​കും. ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഷെ​ഡ്യൂ​ൾ ചെ​യ്ത അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ അ​ടു​ത്ത​മാ​സം 15 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ രാ​ജ്യ​ങ്ങ​ളെ മൂ​ന്നാ​യി തി​രി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക.

കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23 മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 28ഓ​ളം രാ​ജ്യ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക സ​ർ​വി​സ്​ മാ​ത്ര​മാ​ണ്​ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ ഭീ​ഷ​ണി തീ​രെ കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ പ​ഴ​യ​തു​പോ​ലെ തു​ട​രാം. കോ​വി​ഡ്​ ഭീ​ഷ​ണി​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി സ​ർ​വി​സ്​ ന​ട​ത്തു​േ​മ്പാ​ൾ ഇ​ന്ത്യ​യു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ മ​ഹാ​മാ​രി​ക്ക്​ മു​മ്പ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രു​ന്ന സ​ർ​വി​സു​ക​ളു​ടെ 75 ശ​ത​മാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ഇ​ത്​ 50 ശ​ത​മാ​നം സ​ർ​വി​സി​ലേ​ക്ക്​ ചു​രു​ങ്ങും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യി​ച്ച 14 രാ​ജ്യ​ങ്ങ​ള​ി​ൽ​നി​ന്നൊ​ഴി​കെ​യു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കും. ബ്രി​ട്ട​ൻ, സിം​ഗ​പ്പൂ​ർ, ചൈ​ന, ബ്ര​സീ​ൽ, ബം​ഗ്ലാ​ദേ​ശ്, മൗ​റീ​ഷ്യ​സ്, സിം​ബാ​ബ്‌​വെ, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വ​ക്ക്​ പു​റ​മെ കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദം സ്​​ഥി​രീ​ക​രി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്സ്വാ​ന, ഇ​സ്രാ​യേ​ൽ, ഹോ​ങ്കോ​ങ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി മാ​ത്രം സ​ർ​വി​സ്​ ന​ട​ത്തും.

Top