കേരള എൻഐഎക്ക് പുതിയ മേധാവി,ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും

ദേശീയ അന്വേഷണ ഏജൻസിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും. എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താനും തീരുമാനം. നിലവിൽ എസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് എൻഐഎ മേധാവി.

എന്നാൽ ഇനി വരുന്നത്ത് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ജമ്മുകശ്മീർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിഗണനയിലുള്ളത്.എറണാകുളം എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താനും തീരുമാനം. നടപടി എടക്കര മാവോയിസ്റ് കേസ്, കൈവെട്ട് കേസ് എന്നിവയടക്കം പരിഗണിക്കുന്ന പശ്ചാത്തലത്തിൽ. 24 ലക്ഷം രൂപ ചെലവിൽ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പൊലീസുകാരെയും വിന്യസിക്കും.

Top