തിരുവല്ലയിലെ സി.പി.ഐ. (എം) നേതാവിന്റെ കൊലപാതകത്തിൽ ബിജെപി-ആർ.എസ്.എസ്. ബന്ധം കൂടുതൽ അനാവരണം ചെയ്യപ്പെടുന്നു. പ്രതികൾ ഒളിവിൽ കഴിഞ്ഞത് കരുവാറ്റയിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ.

തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകാത്തതിൽ ബിജെപി-ആർ.എസ്.എസ്. ബന്ധം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണ്. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സാഹായം ചെയ്തുകൊടുത്തത് കഞ്ചാവ് കേസ് പ്രതിയും ബിജെപി പ്രവർത്തകനുമായ മുഞ്ഞനാടൻ രതീഷ് എന്നറിയപ്പെടുന്ന രതീഷ് ആണ്. കരുവാറ്റയിൽ പാലപ്പറമ്പ് കോളനിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പാലപ്പറമ്പ് കോളനിയിൽ രവീന്ദ്രന്റെ മകനാണ് രതീഷ്.

കൊലപാതകം കഴിഞ്ഞു പ്രതികൾ നേരെ എത്തിയത് രതീഷിന്റെ വീട്ടിലേക്കാണ്. 9 മണിക്ക് പ്രതികളെ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ കണ്ടവരുണ്ട്. രതീഷിന്റെ വീട് അന്വേഷിച്ചാണ് പോലീസ് കോളനിയിൽ എത്തിയത്. വീട്ടിലുണ്ടായിരുന്ന രതീഷ് പ്രതികളാരും അവിടെയില്ല എന്ന് പോലീസിനോട് ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് പോലീസ് തിരികെ പോകാൻ നേരം ‘എന്നാൽ തല്ക്കാലം നീയും പോര്’ എന്ന് പറഞ്ഞു രതീഷിനെ പിടികൂടിയപ്പോൾ രതീഷിന്റെ ‘അമ്മ നിലവിളിയുമായി ഓടിയെത്തി പ്രതികളെ പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. രതീഷിന്റെ തന്നെ നിയന്ത്രണത്തിലുള്ള തൊട്ടടുത്ത ആളില്ലാത്ത വീട്ടിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ബിജെപി പ്രവർത്തകനും കഞ്ചാവ് മയക്കുമരുന്ന് ഇടപാടുകളിലും സജീവമാണ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിടിയിലായ രതീഷ്. നിരവധി കഞ്ചാവ്-വ്യാജ ചാരായ കേസുകളിൽ പ്രതിയുമാണ് ബിജെപി പ്രവർത്തകനായ രതീഷ്.

Top