“നിനക്കുള്ളത് വീട്ടിൽ തരാട്ടാ..”സുധാകരന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റിട്ടാൽ കൊല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് പ്രവർത്തകർ

“നിനക്കുള്ളത് വീട്ടിൽ തരാട്ടാ..”സുധാകരന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റിട്ടാൽ കൊല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് പ്രവർത്തകർ. തങ്ങളുടെ നേതാവായ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ടാൽ, കമന്റ് ഇടുന്ന ആളെ കൊല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകർ. നേതാവിനെ ആരും വിമർശിക്കാൻ പാടില്ല നേതാവിന്റെ പോസ്റ്റിൽ ആരും എതിരഭിപ്രായം പറയാൻ പാടില്ല എന്ന നിലപാടാണ് കോൺഗ്രസ് പ്രവർത്തകർക്ക്.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ട ആൾക്കെതിരെ ആണ് കോൺഗ്രസ് സൈബർ ആണികളുടെ കൊലവിളി. നിനക്കുള്ളത് വീട്ടിൽ തരാട്ടാ എന്നും പണി വരുന്നുണ്ട് എന്നും കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നിലപാടാണ് കോൺഗ്രസ് പ്രവർത്തകരുടേത്. കോൺഗ്രസ് പ്രവർത്തകരായ സുൽത്താൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും വിനോദ് വി കെ എന്ന ഫേസ്ബുക് പ്രൊഫൈൽ നിന്നുമാണ് ഭീഷണികൾ ആദ്യം വന്നത്.

 

 

 

Top