‘മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിവ് ഉണ്ടാക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്’ മതേതരത്വത്തിനും വികസന തുടർച്ചക്കും ഡോ. ജോ ജോസഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം – ജോസ് കെ മാണി

ബിജെപിയുടെ കേരള ഘടകമായി കോൺഗ്രസ് മാറിക്കഴിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു ജോസ് കെ മാണിയുടെ വിമർശനം.

‘മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിവ് ഉണ്ടാക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി ആളുകൾ കുഴഞ്ഞുവീണപ്പോൾ, അതിഥിതൊഴിലാളികൾക്കുൾപ്പടെ ഭക്ഷണവും കിറ്റും നൽകി രാജ്യത്തിനു മാതൃക ആയിരുന്നു ഇടത് സർക്കാർ. ഇടതുമുന്നണിയുടെ എംഎൽഎയാവണം ത്യക്കാക്കരയിൽ ഉണ്ടാവേണ്ടത് എന്ന ശക്തമായ ജനകീയ വികരമാണ് മണ്ഡലത്തിലുടനീളം ഉള്ളത്.

മതേതരത്വത്തിനും വികസന തുടർച്ചക്കും ഡോ. ജോ ജോസഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം,’എന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷം 100 തികക്കുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. വികസനമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി നഷ്ടപ്പെട്ട വികസനമാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ എംഎൽഎ അല്ല, കെ-റെയിൽ ഉൾപ്പടെയുള്ള വികസനങ്ങൾ എത്തിക്കാൻ ഭരണപക്ഷ എംഎൽഎ ആണ് തൃക്കാക്കരക്ക് വേണ്ടതെന്നും ജോ ജോസഫ് പറഞ്ഞു.

Top