കമൽഹാസൻ നായകനായെത്തുന്ന ‘വിക്ര’ത്തിലെ ‘പത്തല പത്തല’യെന്ന ഗാനം കേന്ദ്ര സർക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസിൽ പരാതി

കമൽഹാസൻ നായകനായെത്തുന്ന ‘വിക്ര’ത്തിലെ ‘പത്തല പത്തല’യെന്ന ഗാനം കേന്ദ്ര സർക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസിൽ പരാതി. ‘മക്കള്‍ നീതി മയ്യ’ത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിലുണ്ട്.

അതേസമയം, കമൽഹാസനാണ് പാട്ട് പാടിയതും. ചെന്നൈയുടെ സംസാരഭാഷയിലുള്ള പാട്ടിന്റെ ലിറിക്കൽ വിഡിയോ മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങായിരുന്നു. വരികൾ കൊണ്ട് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണു പാട്ട്. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും പാട്ടിൽ പറയുന്നു. കേന്ദ്രസര്‍ക്കാരുണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും വരികളിലുണ്ട്. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറഞ്ഞതോടെ പാട്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമായി മാറിയിരിക്കുകയാണ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു

Top