തൃക്കാക്കരയെ മാലിന്യമുക്ത പ്രദേശമാക്കും : തൃക്കാക്കര മണ്ഡലം എല്‍ ഡി എഫ് പ്രകടനപത്രിക ഇ പി ജയരാജന്‍ പ്രകാശനം ചെയ്തു

തൃക്കാക്കര മണ്ഡലം എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടന പത്രിക എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രകാശനം ചെയ്തു. തൃക്കാക്കരയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രദേശമായി വളര്‍ത്തിയെടുക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയെ മാലിന്യമുക്ത പ്രദേശമാക്കും.
തൃക്കാക്കരയില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുമെന്നും തൃക്കാക്കരയില്‍ പ്രാദേശിക കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുമെന്നും മെട്രോ വിപുലീകരിച്ച് യാത്രാക്ലേശം പരിഹരിക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായ 31ന്‌ മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, നെഗോഷ്യബിൾഇൻസ്‌ട്രുമെന്റേഷൻആക്‌ടിന്റെ പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനം തുടങ്ങിയവയ്‌ക്ക്‌ അവധി ബാധകമാണ്‌.
സ്വകാര്യ സ്ഥാപനം, സ്വകാര്യ വ്യവസായ കേന്ദ്രം, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന മറ്റു സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം.

ഇതിനുള്ള നടപടി സ്വീകരിക്കാൻ ലേബർകമീഷണർക്ക്‌ സർക്കാർ നിർദേശം നൽകി. തൃക്കാക്കരയിലെ സമ്മതിദായകരായ മണ്ഡലത്തിനുപുറത്ത്‌ ജോലി ചെയ്യുന്നവർക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.

Top