വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എവി ഗോപിനാഥ്.

വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്ന്പാലക്കാട്ടെ മുതിർന്ന നേതാവ് എവി ഗോപിനാഥ്.
വികസനത്തിനൊപ്പമാണ് തങ്ങളെന്നും, രാഷ്ട്രീയം നോക്കിയല്ല പിണറായി സർക്കാർ സഹായം പ്രഖ്യാപിക്കുന്നതെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

അതേസമയം, കെ വി തോമസിനെപ്പോലെ തങ്ങളും വികസനത്തിനൊപ്പമാണ് നവകേരള സൃഷ്ടിയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.

മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കെ.സി. വേണുഗോപാൽ ഉൾപ്പെടെ നേതാക്കളുമായി ചർച്ചയും നടത്തിയിരുന്നു.

Top