അടുത്ത ഐപിഎല്‍ സീസണില്‍ ബെംഗുലൂരുവിനായി കളത്തിലിറങ്ങുമെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്

അടുത്ത ഐപിഎല്‍ സീസണില്‍ ബെംഗുലൂരുവിനായി കളത്തിലിറങ്ങുമെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്. വിയു സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് എബി ഡിവില്ലിയേഴ്‌സ് നിലപാട് വ്യക്തമാക്കിയത്. ‘അടുത്ത സീസണില്‍ ഐപിഎല്ലില്‍ ഉണ്ടാകുമെന്ന് നിസംശയം പറയാം.പക്ഷെ ഏത് പദവിയിലാണെന്ന് ഉറപ്പില്ല. പക്ഷെ ഞാന്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു’-എബി പറഞ്ഞു. ബെംഗുലുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിനെ രണ്ടാം ഹോം ഗ്രൗണ്ടെന്നാണ് എബി വിശേഷിപ്പിച്ചത്.

ഐപിഎല്ലിലും ട്വന്റി-ട്വന്റിയിലും ഏറ്റവും അപകടകാരിയായ ബാറ്ററായിട്ടാണ് ഡിവില്ലിയേഴ്‌സിനെ ക്രിക്കറ്റ് നിരൂപകര്‍ വിലയിരുത്തുന്നത്. അതിനാല്‍ എബിയുടെ തിരിച്ചുവരവ് ആരാധകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എബി ബാറ്ററായിട്ടാണോ കോച്ചായിട്ടാണോ ആര്‍സിബിയിലേക്ക് തിരിച്ചെത്തുന്നതെന്ന് വ്യകതമല്ല. ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുമെന്ന് നേരത്തേ വിരാട് കോഹ്ലിയും സൂചന നല്‍കിയിരുന്നു.ആര്‍സിബിക്കായി 156 കളികളില്‍ പാഡ് കെട്ടിയ എബി 4,491 റണ്ണെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറികളും എബി നേടിയിട്ടുണ്ട്. അതേസമയം വെസ്റ്റീന്തീസ് ക്രിക്കറ്റ് താരം ഗെയ്‌ലും ഐപിഎല്ലിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Top