ദിലീപിന് ഏറ്റവും അടുത്തബന്ധം ആരുമായിട്ടാണെന്ന് ആലുവയിലെ ജനങ്ങളോട് ചോദിച്ചാല്‍ മതി : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് ബന്ധമുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിന് ഏറ്റവും അടുത്തബന്ധം ആരുമായിട്ടാണെന്ന് ആലുവയിലെ ജനങ്ങളോട് ചോദിച്ചാല്‍ അറിയാമെന്നും കോടിയേരി വ്യക്തമാക്കി. കേസില്‍ പഴുത്തടച്ച അന്വേഷണമാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘പ്രതിയായ ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ ബന്ധം ആരുമായിട്ടാണെന്ന് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇക്കാര്യം ആലുവയില്‍ അന്വേഷിച്ച് നോക്കിയാല്‍ അറിയാം. ആലുവ നഗരസഭ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ആരെയായിരുന്നു. അന്ന് സെല്‍ഫി എടുത്ത ഒരാള്‍ രാജ്യസഭാ അംഗമായി മാറിയില്ലേ. ഞങ്ങള്‍ എല്ലാ കാലത്തും ഇരകള്‍ക്കൊപ്പം തന്നെയാണ്. കേസില്‍ കൃത്യമായ അന്വേഷണമാണ് നടത്തിയത്. ആ സമയത്ത് കോണ്‍ഗ്രസ് പ്രതികരണം എന്തായിരുന്നു. പ്രതികരണം പോലുമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടാണ് പ്രശ്‌നം ഉയര്‍ത്തിയത്.”-കോടിയേരി പറഞ്ഞു.

Top