എംഎസ് ധോണി ഇന്ത്യൻ ടീമിനായി ചെയ്തുകൊണ്ടിരുന്ന് റോൾ ചെയ്യാൻ ദിനേശ് കാർത്തികിനു സാധിക്കുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി

എംഎസ് ധോണി ഇന്ത്യൻ ടീമിനായി ചെയ്തുകൊണ്ടിരുന്ന് റോൾ ചെയ്യാൻ ദിനേശ് കാർത്തികിനു സാധിക്കുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഫിനിഷർ റോളിൽ ഒരു വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്ക് ഇപ്പോൾ ആവശ്യം. കാർത്തികിനു പറ്റിയ അവസരമാണ് ഇതെന്നും ശാസ്ത്രി പറഞ്ഞു.

“കാർത്തികിനുള്ള സുവർണാവസരമാണ് ഇത്. അതിനുവേണ്ട പരിചയസമ്പത്ത് കാർത്തികിനുണ്ട്. എന്താണ് ടീമിനു വേണ്ടതെന്ന് നോക്കണം. ബാറ്റിംഗ് ഓർഡറിൽ നേരത്തെ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറോ ഫിനിഷറുടെ റോളിൽ കളിക്കുന്ന വിക്കറ്റ് കീപ്പറോ എന്ന് ചോദിച്ചാൽ ഞാൻ പറയുക, ഫിനിഷറെ എന്നാവും. ധോണിയുടെ റോൾ ചെയ്യാനാവുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് വേണ്ടത്. ടോപ്പ് ഓർഡറിൽ നാലോ അഞ്ചോ സ്ഥാനത്ത് കളിക്കാൻ കഴിയുന്ന ഋഷഭ് പന്ത് ടീമിലുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പർ റോളിൽ ഫിനിഷറായി തിളങ്ങാൻ കഴിയുന്ന താരത്തെ നമുക്ക് ആവശ്യമുണ്ട്. കാരണം, ധോണി കളി നിർത്തിയതിനു ശേഷം നമുക്ക് ഫിനിഷർമാരെ അധികം ലഭിച്ചിട്ടില്ല. അവിടെയാണ് കാർത്തികിൻ്റെ സാധ്യതകൾ.”- രവി ശാസ്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഫിനിഷർ റോളിൽ തിളങ്ങിയ കാർത്തിക് ഇന്ത്യൻ ടീമിൽ വീണ്ടും ഉൾപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ താരം കളിക്കും

Top