ജിഎസ്ടി ഉയര്‍ത്താന്‍ ജിഎസ്ടി മന്ത്രിതല സമിതിയുടെ ശുപാര്‍ശ

ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍- ലോഡ്ജ് മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്താന്‍ ശുപാര്‍ശ. ജിഎസ്ടി മന്ത്രിതല സമിതിയുടേതാണ് ശുപാര്‍ശ. ഇലക്ട്രോണിക് മാലിന്യത്തിന് ജിഎസ്ടി 10% ആക്കണം.

റവന്യൂ ന്യൂട്രല്‍ നിരക്ക് (ആര്‍എന്‍ആര്‍) ഇപ്പോള്‍ 11 ശതമാനത്തിന് മുകളില്‍ നിന്ന് ഉയര്‍ത്താനുള്ള ഉത്തരവിന് അനുസൃതമായി ഇലക്ട്രോണിക് മാലിന്യത്തിന്റെ ജിഎസ്ടി ഉയര്‍ത്താനാണ് തീരുമാനം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്.

ഈ മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, പെട്രോളിയം, കല്‍ക്കരി ബെഡ് മീഥേന്‍ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചരക്കു സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബായ 5% ആണ് നികുതിയായി ഈടാക്കുന്നത്.

Top